ഗാസയില്‍ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: May 6, 2018 9:16 am | Last updated: May 6, 2018 at 10:08 am

ഗാസ സിറ്റി: ഗാസ മുനമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. മധ്യഗാസ മുനമ്പിലെ ദേര്‍ ഇല്‍ ബലാഹിലാണ് സ്‌ഫോടനമുണ്ടായതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന് ഹമാസ് സൈനിക വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ ഇസ്‌റാഈല്‍ അധിക്യതര്‍ ഇക്കാര്യം നിഷേധിച്ചു. ഇസ്‌റാഈല്‍-ഗാസ് അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധ മഹാറാലിക്ക് തുടര്‍ച്ചയായാണ് സ്‌ഫോടനം.