Connect with us

Kerala

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ പത്ത് ജില്ലകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതും. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് പരീക്ഷ. രാവിലെ ഏഴര മുതല്‍ ഹാളിലേക്ക് പ്രവേശനമുണ്ടാകും. അധിക സെന്ററുകളില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്നടക്കം ആയിരക്കണക്കിന് പേരാണ് കേരളത്തില്‍ പരീക്ഷയെഴുതാനെത്തുക.

തമിഴ്‌നാട്ടില്‍നിന്നുമാത്രമായി അയ്യായിരത്തിലധികം പേര്‍ പരീക്ഷയെഴുതാനെത്തും. വസ്ത്രധാരണത്തിലടക്കം നിരവധി നിബന്ധനകളാണ് പരീക്ഷാര്‍ഥികള്‍കള്‍ക്കുള്ളത്. ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കണം, ശിരോവസ്ത്രം ധരിക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് പരിശോധനക്ക് ഹാജരാകണം, മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ്, വസ്ത്രങ്ങളിലെ വലിയ ബട്ടണുകള്‍ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളാണുള്ളത്. തമിഴ്‌നാട്ടില്‍നിന്നുവരുന്നവര്‍ക്ക് ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ പ്രത്യേക ബസ് സര്‍വീസും തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest