ചാപ്പലില്‍ പ്രകോപനപരമായ വാക്കുകളെഴുതി വിദ്യാര്‍ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമം

Posted on: May 5, 2018 8:24 pm | Last updated: May 5, 2018 at 10:31 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍ കോളജിലെ ചാപ്പലിന്റെ വാതിലില്‍ സാമൂഹിക വിരുദ്ധര്‍ പ്രകോപനപരമായ വാക്കുകള്‍ എഴുതി. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നു കരുതുന്നു. ഇവിടെ അമ്പലം പണിയുമെന്നും കുരിശില്‍ ഞാന്‍ നരകത്തില്‍ പോകുമെന്നുമാണ് വാതിലിനു മുകളില്‍ എഴുതിയിരിക്കുന്നത്.

വെള്ളിയാഴ്ച ചാപ്പലിന് പിറകിലെ കുരിശ് നശിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് വാതിലിലെ എഴുത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. വാതിലില്‍ ചിലര്‍ എഴുതുന്നത് പ്രഭാത നടത്തത്തിന് പോയവര്‍ കണ്ടിരുന്നതായും ചില അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് പിന്നീട് അത് മായ്ക്കുന്നതായും കണ്ടുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.ഇത് സംബന്ധിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍