വന്‍ശക്തി മത്സര കാലഘട്ടം മടങ്ങിവന്നുവെന്ന്; രണ്ടാം സൈനിക കപ്പല്‍ വ്യൂഹം പുന:സ്ഥാപിക്കാനൊരുങ്ങി അമേരിക്ക

Posted on: May 5, 2018 6:50 pm | Last updated: May 5, 2018 at 10:32 pm

വാഷിങ്ടണ്‍: റഷ്യ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ രണ്ടാം സൈനിക കപ്പല്‍ വ്യൂഹം പുന:സ്ഥാപിക്കുമെന്ന് അമേരിക്കന്‍ നാവിക സേന. 2011ല്‍ പിരിച്ചുവിട്ട രണ്ടാം കപ്പല്‍ വ്യൂഹം അമേരിക്കയുടെ കിഴക്കന്‍ തീരത്തും നോര്‍ത്ത് അറ്റ്‌ലാന്റിക്കിലുമായി പുന:സ്ഥാപിക്കുമെന്ന് നാവികസേന ഓപ്പറേഷന്‍ വിഭാഗം തലവന്‍ അഡ്്മിറല്‍ ജോണ്‍ റിച്ചാഡ്‌സണ്‍ പറഞ്ഞു.

വന്‍ശക്തി മത്സര കാലഘട്ടം തിരിച്ചുവന്നിരിക്കുകയാണെന്ന് ദേശീയ പ്രതിരോധ സൈനികതന്ത്ര വിഭാഗം ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരിക്കുകയാണെന്നും റഷ്യയേയും ചൈനയേയും പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നും റിച്ചാഡ്‌സണ്‍ പറഞ്ഞു. തീര സംരക്ഷണത്താലും ഘടനാപരമായ കാരണത്താലും പിരിച്ചുവിട്ട രണ്ടാം കപ്പല്‍ വ്യൂഹം നേരത്തെ കേന്ദ്രമായി പ്രവര്‍ത്തിച്ച നോര്‍ഫോള്‍ക്,വിര്‍ജീനിയ എന്നിവിടങ്ങളില്‍ പുന;സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.