വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴടങ്ങി

Posted on: May 5, 2018 5:39 pm | Last updated: May 5, 2018 at 7:18 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാന്‍ ഇടയാക്കിയ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്യാനിടയായ സംഘര്‍ഷത്തിലെ പ്രതികളായ സജിത്ത്, ബിപിന്‍,തുളസീദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇതില്‍ തുളസീദാസ് എന്നയാളുടെ മറ്റൊരു പേരാണ് ശ്രീജിത്ത് എന്നത്. ഇയാളെന്ന് തെറ്റിദ്ധരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയതും. വാസുദേവന്റെ വീടാക്രമിച്ചതില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് കീഴടങ്ങിയ പ്രതികള്‍ വ്യക്തമാക്കി. വീടാക്രമണ കേസിലെ ഒന്നുമുതല്‍ മൂന്ന് വരെ പ്രതികളാണിവര്‍.