കീഴാറ്റൂര്‍ സമരം: വല്‍കിളികളുടെ ലോംഗ് മാര്‍ച്ച് ഉടനില്ല; 11ന് സമര സ‌ംഗമം

Posted on: May 5, 2018 12:11 pm | Last updated: May 5, 2018 at 1:55 pm

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയ പാത വിരുദ്ധ സമരം നടത്തുന്ന വയല്‍കിളികള്‍ സംഘടന നടത്താൻ നിശ്ചയിച്ചിരുന്ന ലോംഗ് മാര്‍ച്ച് ഉടൻ ഉണ്ടാകില്ല. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ ലോംഗ് മാർച്ച് സമർദതന്ത്രമായി വിലയിരുത്തെപ്പടുമെന്ന സാഹചര്യം കണക്കിലെടുത്ത് തത്കാലം വേണ്ടെന്നുവെക്കാൻ വയൽകിളികൾ തീരുമാനിച്ചു. അതേസമയം, ഇൗ മാസം 11ന് തൃശൂരിൽ സമരസംഗമ‌ നടത്താൻ തീരുമാനമുണ്ട്. കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ ചേർന്ന കണ്‍വെന്‍ഷനിലാണ് തീരുമാനം.

സമാനമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ എല്ലാം ഒരുമിപ്പിച്ചാണ് മാര്‍ച്ച് നടത്താന്‍ വയല്‍കിളികള്‍ ഒരുങ്ങിയിരുന്നത്. ഇതിനായി വിവിധ ജനകീയ സമര സംഘടനകളെയും പ്രവര്‍ത്തകരേയും ഇന്നത്തെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിരുന്നു.