യുഎസില്‍ ഇന്ത്യക്കാരെ വധിച്ചയാള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ

Posted on: May 5, 2018 10:43 am | Last updated: May 5, 2018 at 12:58 pm

വാഷിംഗ്ടണ്‍: യുഎസില്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഐടി ഉദ്യോഗസ്ഥനായിരുന്ന ശ്രീനിവാസ് കുച്ചിഭോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ യുഎസ് നാവികന്‍ ആഡം പുരിന്‍ടനാണ് ശിക്ഷ വിധിച്ചത്. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് യുഎസ് കോടതിയുടെ നടപടി.

2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. കന്‍സാസിലെ ബാറിലുണ്ടായ വെടിവെപ്പിലാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എന്റെ രാജ്യത്ത് നിന്ന് സ്ഥലം വിടൂ എന്ന് ആക്രോശിച്ച് പ്രതി ശ്രീനിവാസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ശ്രീനിവാസിന്റെ സുഹൃത്തിനും മറ്റൊരു യുഎസ് പൗരനും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.