നഴ്‌സുമാരുടെ വേതന വര്‍ധന: മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി

Posted on: May 4, 2018 5:09 pm | Last updated: May 4, 2018 at 6:20 pm

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ച വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള വേതന വിതരണം അപ്രായോഗികമാണെന്ന് കാണിച്ച് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയില്‍ ഒരു മാസത്തിന് ശേഷം കോടതി വാദം കേള്‍ക്കും.

സുപ്രീം കോടതി നിശ്ചയിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ സംഭവമാണ് പല ആശുപത്രികളും നഴ്‌സുമാര്‍ക്ക് നിലവില്‍ നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് അവധിക്കാല ബഞ്ച് ചൂണ്ടിക്കാട്ടി.