ദളിതന്റെ വീട്ടില്‍പോയി ഭക്ഷണം കഴിക്കുന്ന നാടകം ബിജെപി അവസാനിപ്പിക്കണം

Posted on: May 4, 2018 2:11 pm | Last updated: May 4, 2018 at 3:17 pm

ന്യൂഡല്‍ഹി: ജാതി വിവേചനം ഇല്ലാതാക്കാനെന്ന പേരില്‍ ബിജൈപി നേതാക്കളും പ്രവര്‍ത്തകരും ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജാതിവിവേചനം ഇല്ലാതാക്കാന്‍ സ്വാഭാവിക രീതിയിലുള്ള ഇടപെടല്‍ നടത്തണം. ഇതിന് പകരം ദളിതന്റെ വീട്ടില്‍പോയി ഭക്ഷണം കഴിച്ച് മാധ്യമശ്രദ്ധ നേടാനുള്ള നാടകം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന്്് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ഭാഗവത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദളിതരുടെ വീട്ടില്‍പോയി ഭക്ഷണം കഴിക്കണമെന്നും അവരോട് ഇടപഴകണമെന്നും നിര്‍ദേശിച്ചത് . അങ്ങിനെയാണ് ഈ നാടകം ആരംഭിച്ചത്. നമ്മള്‍ അവരുടെ വീട്ടില്‍പോയി ഭക്ഷണം കഴിക്കുന്നത് പോലെ അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിക്കണം .അങ്ങനെമാത്രമെ ജാതിവിവേചനം അവസാനിപ്പിക്കാനാകുവെന്നും ഭാഗവത് പറഞ്ഞു.