Connect with us

Kerala

മാണിയെ യുഡിഎഫിലെത്തിക്കാന്‍ ശ്രമം നടത്തും: രമേശ് ചെന്നിത്തല

Published

|

Last Updated

ചെങ്ങന്നൂര്‍: കെ എം മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും യുഡിഎഫിലെത്തിക്കാന്‍ വ്യക്തിപരമായ ശ്രമം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി അഴിമതിക്കാരനല്ല. അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണ്.

മാണിക്ക് ആഭ്യന്തര വകുപ്പിനെതിരായുണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിനാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.