മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍

Posted on: May 4, 2018 11:22 am | Last updated: May 4, 2018 at 11:24 am

മഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കൊണ്ടോട്ടി കൊട്ടൂക്കര കിഴക്കേ അപ്പാര്‍ട്ട്‌മെന്റിലെ ഹക്കീം റഹ്മാന്‍ (21) ആണ് പിടിയിലായത്. മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ പരിസരങ്ങളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നാല് ബൈക്കുകള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിവന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

മഞ്ചേരി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജലീല്‍, എസ്‌ഐ ഷാജിമോന്‍,സത്യനാഥന്‍, ശശി, ഉണ്ണികൃഷ്ണന്‍, അസീസ്, പി സഞ്ജീവ്, മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.