Connect with us

National

ചായക്കുള്ള വെള്ളം ട്രെയിന്‍ കക്കൂസില്‍ നിന്ന്: വില്‍പ്പനക്കാരന് ലക്ഷം പിഴ

Published

|

Last Updated

ചായ ഉണ്ടാക്കാന്‍ ട്രെയിനിലെ കക്കൂസില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ ദൃശ്യം (ഫയല്‍)

ഹൈദരാബാദ്: ട്രെയിനില്‍ ചായയുണ്ടാക്കാന്‍ കക്കൂസില്‍ നിന്ന് വെള്ളമെടുത്ത ചായ വില്‍പ്പനക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ചായയും കാപ്പിയും ഉണ്ടാക്കുന്നതിന് ഇയാള്‍ ട്രെയിന്‍ കക്കൂസില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ചെന്നൈ സെന്‍ട്രല്‍- ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസിലെ അംഗീകൃത ചായ വില്‍പ്പനക്കാരന്റെ വീഡിയോ ആണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയത്. ഇയാളുടെ പ്രവൃത്തി ചോദ്യം ചെയ്ത യാത്രക്കാരനോട് തട്ടിക്കയറുന്നതടക്കം വീഡിയോയില്‍ ഉണ്ടായിരുന്നു. വീഡിയോ വൈറല്‍ ആയതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ-മധ്യ റെയില്‍വേ (എസ് സി ആര്‍) ഉത്തരവിടുകയും ചെയ്തു.

റെയില്‍വേയുടെ കരാര്‍ ഏജന്‍സിയായ ഐ ആര്‍ സി ടി സി മുഖേനയാണ് പി ശിവപ്രസാദ് എന്ന ചായ വില്‍പ്പനക്കാരനില്‍ നിന്ന് പിഴ ഈടാക്കുകയെന്ന് എസ് സി ആര്‍ ചീഫ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എം ഉമാശങ്കര്‍ കുമാര്‍ വ്യക്തമാക്കി.