ബീഹാറില്‍ ബസ് മറിഞ്ഞു തീപ്പിടിച്ചു; 27 മരണം

Posted on: May 3, 2018 7:17 pm | Last updated: May 3, 2018 at 11:19 pm

27 പേരുടെ മരണത്തിനിടയാക്കി കത്തിയമര്‍ന്ന ബസ്

പാറ്റ്‌ന: ബീഹാറില്‍ യാത്രാ ബസ് മറിഞ്ഞു തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 27 പേര്‍ മരണപ്പെട്ടു. ബീഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ചേത്വ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. മുസഫര്‍ പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബസാണ് ദേശീയപാത 28ല്‍ അപകടത്തില്‍ പെട്ടത്.

നിരവധി പേര്‍ കത്തിക്കൊണ്ടിരുന്ന ബസിനുള്ളില്‍ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയര്‍ത്തിയത്. അഞ്ചു പേരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്താനായതായി ദൃസാക്ഷികള്‍ പറഞ്ഞു.

റോഡിലെ വളവില്‍ തിരിയുന്നതിനിടെ ബസ് കീഴ്‌മേലായി മറിയുകയും തീപ്പിടിക്കുകയുമായിരുന്നുവെന്നും ദൃസ്‌ക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.