ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിസ്‌ലൈക് ബട്ടനും വരുന്നു. വാര്‍ത്തകളോടും വ്യക്തികളുടെ അഭിപ്രായങ്ങളോടുമുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഡിസ്‌ലൈക് ബട്ടന്‍ ഫേസ്ബുക്കില്‍ അവതരിപ്പിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഡിസ്‌ലൈക് ബട്ടന്‍ ഇപ്പോള്‍ ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലും മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ.
ചില പ്രത്യേക പോസ്റ്റുകള്‍ക്ക് താഴെ മാത്രമേ ഡിസ്‌ലൈകിന് അവസരമുണ്ടാകൂ എന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്കിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബട്ടന്‍ കമ്പനി അവതരിപ്പിക്കുന്നത്. 2005 മുതല്‍ ഡിസ് ലൈക് ബട്ടന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്ക് ആലോചിക്കുകയായിരുന്നു.