Kerala
കുറ്റിയാടി പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുറ്റിയാടി: കുറ്റിയാടി പുഴയില്‍ 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചില ഭാഗങ്ങള്‍ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന്് കരുതുന്നു. ഇന്ന് കാലത്ത് എട്ട് മണിയോടെ പാലേരി പാറക്കടവ് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----


