മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ഉടമയെ സിംഹം ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറല്‍

Posted on: May 1, 2018 8:58 pm | Last updated: May 2, 2018 at 10:35 am

തബാസിംബി: ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. സിംഹത്തിന്റെ സമീപത്ത് നിന്ന് സാധാരണയല്ലാത്ത ദുര്‍ഗന്ധം വരുന്നത് പരിശോധിക്കാന്‍ വേണ്ടി പോയതായിരുന്നു വന്യമൃഗ സംരകഷണ കേന്ദ്രം ഉടമയായ മൈക്ക് ഹോഡ്‌ഗേ. പരിശോധനക്ക് വേണ്ടി കമ്പിവേലി കടന്ന് അകത്തെത്തിയ അദ്ദേഹത്തെ പെട്ടൊന്ന് സിംഹം ഓടിയെത്തി ആക്രമിക്കുകയായിരുന്നു. മരാക്കലേ പ്രിഡേറ്റര്‍ എന്ന വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.

സിഹം ഓടിവരുന്നത് കണ്ട് കമ്പിവേലിയുടെ വാതിലിനടുത്തേക്ക് മൈക്ക് ഓടിയെങ്കിലും വാതിലിനടുത്ത് വെച്ച് സിംഹം പിടികൂടുകയായിരുന്നു. കഴുത്തിന് കടിച്ച് സമീപത്തെ കുറ്റിക്കാടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ സിംഹത്തെ വെടിയുതിര്‍ത്ത് ഓടിച്ച ശേഷമാണ് മൈക്കിനെ രക്ഷപ്പെടുത്തിയത്.
കഴുത്തിനും കാലിനും പരുക്കേറ്റ മൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാഴ്ച്ചക്കാരുടെ നിലവിളിക്കൊപ്പമുള്ള ആക്രമണ ദൃശ്യങ്ങള്‍ ശ്വാസമമര്‍ത്തിപ്പിടിച്ചേ കണ്ടിരിക്കാനാകൂ….

സംഭവത്തിന്റെ വീഡിയോ ദൃശ്യം:-