കോണ്‍ഗ്രസ് കര്‍ണാടക നിലനിര്‍ത്തുമെന്ന് സീ ഫോര്‍ സര്‍വേ ഫലം

Posted on: May 1, 2018 1:26 pm | Last updated: May 1, 2018 at 4:20 pm

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേഫലം. സി ഫോര്‍ ഏപ്രില്‍ 20മുതല്‍ 30വരെ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെത്തി മണിക്കൂറുകള്‍ക്കകമാണ് കോണ്‍ഗ്രസിന് അനുകൂലമായ സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.

224 അംഗ നിയമസഭയില്‍ 118 മുതല്‍ 128വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വേ ഫലം പറയുന്നു.ബി ജെ പിക്ക് 63-67 സീറ്റ് ലഭിച്ചേക്കും. ഡെ ഡി എസിന് 29മുതല്‍ 36വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും മറ്റുള്ളവര്‍ക്ക് 2മുതല്‍ 7വരെ സീറ്റുകളും ലഭിച്ചേക്കാമെന്നും സീ ഫോറിന്റെ സര്‍വേഫലം പറയുന്നു.