ജറുസലേം: ഇറാന്റെ ആണവ പദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ ഇസ്‌റാഈല്‍ പുറത്തുവിട്ടു. ഇറാന്‍ വന്‍ ആണവായുധ ശേഖരം കൈവശം വെച്ചതിന്റെ തെളിവുകളും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ പുറത്തുവിട്ട രഹസ്യരേഖയിലുണ്ട്. പ്രൊജക്ട് അമാദ് എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണങ്ങളുടെ മുഴുവന്‍ രേഖകളും ലഭിച്ചതായും നെതന്യാഹു പറഞ്ഞു.
ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ 2015ല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും നെതന്യാഹു ആരോപിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് പിറകെയാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. അതേ സമയം അമേരിക്കയെ പ്രീതിപ്പെടുത്താനാണ് നെതന്യാഹു വ്യാജ തെളിവുകള്‍ നിരത്തുന്നതെന്ന് ഇറാന്‍ ഇതിനോട് പ്രതികരിച്ചു.