ഫേസ്ബുക്ക് സുഹ്യത്തും കൂട്ടാളികളും സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

Posted on: May 1, 2018 9:29 am | Last updated: May 1, 2018 at 10:02 am

കോട്ട:രാജസ്ഥാനിലെ കോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഫേസ്ബുക്ക് സുഹ്യത്തും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ നാല് ദിവസത്തോളമാണ് ഇവര്‍ തടങ്കലിലിട്ട് പീഡിപ്പിച്ചത്.

സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് പങ്കജ് ദോബി(22)യെന്ന ബിരുദ വിദ്യാര്‍ഥി പിടിയിലായിട്ടുണ്ട്.