Connect with us

National

ഉന്നാവോ സംഭവത്തിലെ ഇരകളടക്കം 300 ഓളം ദളിതര്‍ ഹിന്ദുമതം ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ചത്ത പശുവിന്റെ തൊലിയെടുത്തതിന് 2016ല്‍ ഉന്നാവോയില്‍ കൂരമര്‍ദനത്തിനിരയായ നാല് ദളിതരടക്കം 300ഓളം പേര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. ജാതീയമായ അതിക്രമങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ഇവര്‍ മതം മാറിയത്.

ഹിന്ദുമതം വിടാനുള്ള നാല് ദളിതരുടേയും കുടുംബങ്ങളുടേയും തീരുമാനത്തിനെതിരെ ഈ ആഴ്ച ആദ്യവും ചിലര്‍ ഭീഷണിയുമായെത്തിയിരുന്നു. ബാലു സര്‍വേയ ഇദ്ദേഹത്തിന്റെ ഭാര്യ കുന്‍വര്‍ബ് മകന്‍ വഷ്‌റാം ഇദ്ദേഹത്തിന്റെ ഭാര്യ മനിഷ, രണ്ടാമത്തെ മകന്‍ രമേഷ് ഭാര്യ സോനല്‍ ബന്ധുക്കളായ ബിചാര്‍, അശോക് വനിത എന്നിവരുള്‍പ്പെടെയുള്ള ഇവരുടെ ബന്ധുക്കളാണ് ഹിന്ദുമതം ഉപേക്ഷിച്ചത്.

ക്രൂരമായ മര്‍ദനത്തിനിരയായ തന്റെ മക്കള്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും സര്‍ക്കാറിന്‍നിന്നും ഒരു വിധത്തിലുള്ള സഹായമൊ ജോലിയോ ലഭിച്ചില്ലെന്നും സര്‍വേയ ഫോണില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ മക്കള്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവം കഴിഞ്ഞ് ദളിതരില്‍ ഒരു മുന്നേറ്റമുണ്ടായെങ്കിലും തങ്ങള്‍ ഇപ്പോഴും വിവേചനമനുഭവിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് മതംമാറ്റത്തിന് നിര്‍ബന്ധിതമായതെന്നും സര്‍വേയ പറഞ്ഞു. 2016 ജുലൈ 11നാണ് നാല് ദളിതരെ ഉന്നാവോയിലെ ഗ്രാമത്തില്‍വെച്ച് പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ ക്രൂരമായി മര്‍ദിച്ചത്. പശുവിനെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.