ഫ്രഞ്ച് മ്യൂസിയത്തിലെ ചിത്രങ്ങളില്‍ പകുതിയിലേറെയും വ്യാജം

Posted on: April 30, 2018 11:30 am | Last updated: April 30, 2018 at 12:24 pm
SHARE

എല്‍നി: ദക്ഷിണ ഫ്രാന്‍സിലെ ആര്‍ട്ട് മ്യൂസിയത്തിലെ പകുതിയിെേലറെ കലാസ്യഷ്ടികളും വ്യാജമെന്ന് തെളിഞ്ഞു. സംഭവത്തെ മേഖലയിലെ മഹാദുരന്തമെന്നാണ് ഇവിടത്തെ മേയര്‍ വിശേഷിപ്പിച്ചത്. 1857നും 1922നും ഇടയില്‍ പ്രദേശത്ത് ജീവിച്ച കലാകാരന്‍മാര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച എല്‍നിയിലെ ആര്‍ട്ട് മ്യൂസിയം അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുറന്നുകൊടുത്തത്.

ഒരു കലാ ചരിത്രകാരന്‍ നടത്തിയ പരിശോധനയില്‍ ഇവിടെ പ്രദര്‍ശിപ്പിച്ച 80 ചിത്രങ്ങളില്‍ 60 ചിത്രങ്ങളും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. എല്‍നിയിലെ പ്രസിദ്ധ ചിത്രകാരനായിരുന്ന എറ്റ്‌നി ടെറസിന്റെ പേരിലുള്ളതാണ് കലാ മ്യൂസിയം . കലാചരിത്രകാരന്റെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാനായി പാനലിനെ നിയോഗിക്കാനൊരുങ്ങുകായണ് അധിക്യതര്‍.