കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികനും നാട്ടുകാരനും പരുക്കേറ്റു

Posted on: April 30, 2018 11:22 am | Last updated: April 30, 2018 at 12:05 pm

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികനും നാട്ടുകാരനും പരുക്കേറ്റു. ദ്രബ്ഗാമില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നു.