ഇന്ദു മല്‍ഹോത്ര ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

Posted on: April 27, 2018 9:38 am | Last updated: April 27, 2018 at 11:19 am

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും. രാവിലെ 10.30ന് ഒന്നാം നമ്പര്‍ കോടതിയിലാണ് ചടങ്ങ് നടക്കുക. ഇന്ദുവിനൊപ്പം കൊളീജിയം ശിപാര്‍ശ ചെയ്ത കെ എം ജോസഫിന് നിയമനം നല്‍കാത്തത് അഭിഭാഷകരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സീനിയോറിറ്റി പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ കൊളീജിയത്തിന് തിരിച്ചയക്കുകയായിരുന്നു.

ഇന്നലെയാണ് ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചത്. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര.