ജയലളിതയുടെ ബയോളജിക്കല്‍ സാമ്പിളുകള്‍ കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി കോടതിയെ അറിയിച്ചു

Posted on: April 26, 2018 12:51 pm | Last updated: April 26, 2018 at 3:00 pm

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോളജിക്കല്‍ സാമ്പിളുകള്‍ തങ്ങളുടെ കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധിക്യതര്‍ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. ജയലളിതയുടെ മകളെന്ന് അവകാശപ്പെടുന്ന സ്ത്രീ സുപ്രീം കോടതില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് കോടതി ആശുപത്രി അധിക്യതരോട് മറുപടി ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ബയോളജിക്കല്‍ സാമ്പിളുകള്‍ തങ്ങളുടെ കൈവശമില്ലെന്ന് ആശുപത്രി അധിക്യതര്‍ കോടതിയെ അറിയിച്ചത്. അസുഖബാധിതയായ ജയലളിത ഈ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.