ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ കുശാല്‍ നഗറില്‍ റെയില്‍വെ ക്രോസിംഗില്‍ പാളം മുറിച്ച് കടക്കവെ ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചതിന് പിറികെ സമാനമായ മറ്റൊരു അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഇത്തവണ ഗാസിയാബാദിലാണ് അപകടം. സാഹിബാബാദ് റെയില്‍വെ സ്റ്റേഷന് സമീപത്തെ റെയില്‍വെ ക്രോസിംഗില്‍ പാളം മുറിച്ച് കടക്കവെ ഒരാള്‍ ട്രെയിനിടിച്ച് മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.