പിണറായിയിലെ കൂട്ടക്കൊല: ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ ഒറ്റക്ക്

Posted on: April 25, 2018 1:56 pm | Last updated: April 25, 2018 at 7:55 pm
SHARE

കണ്ണൂര്‍: പിണറായിയില്‍ മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യ കൊലമറക്കാന്‍ നുണപ്രചരണവും നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍. മാതാവിന് കിഡ്‌നി തകരാര്‍ ആണെന്നും പിതാവിന് ആസ്ത്മയാണെന്നുമാണ് ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സൗമ്യയാണ് ഈ ക്രൂരത നടത്തിയതെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല

. അതേ സമയം എല്ലാവരേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എലിവിഷമാണെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എലി വിഷം വാങ്ങി നല്‍കിയ സൗമ്യയുമായി ബന്ധമുള്ള ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകങ്ങളില്‍ ബന്ധമില്ലെന്ന് കണ്ട് ഇയാളെ പോലീസ് വിട്ടയക്കുകയായിരുന്നു. നിരവധി പേരുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന സൗമ്യ ഒറ്റക്കാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതുമെന്നാണ് പോലീസ് നിഗമനം. തന്റെ വഴിവിട്ട ജീവിതത്തിന് തടസമാകുന്നുവെന്ന് കണ്ടാണ് നേരത്തെ വിവാഹമോചിതയായ സൗമ്യ ഈ കൊടുംക്രൂരത ചെയ്്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here