സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും

Posted on: April 25, 2018 9:19 am | Last updated: April 25, 2018 at 9:48 am

കൊല്ലം: സി പി ഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി ധാരണയാകാമെന്ന് നിലവിലെ സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍്ഗ്രസിന് ഏറെ പ്രാധാന്യമുണ്ട്.

ബി ജെ പിക്കെതിരെ ഇടത് മതേതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സി പി ഐ കാഴ്ചപ്പാടിനെ ആദ്യം ശക്തമായി എതിര്‍ത്ത സി പി എം ഇപ്പോള്‍ ആ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ടോടെ കൊല്ലത്തെത്തും. സി കെ ചന്ദ്രപ്പന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും.