കാനഡയില്‍ അക്രമി വാന്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റി; പത്ത് മരണം

Posted on: April 25, 2018 6:15 am | Last updated: April 25, 2018 at 12:17 am
കാനഡയിലെ ടൊറന്റോയില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് അക്രമി വാന്‍ ഓടിച്ചുകയറ്റിയ പ്രദേശം പോലീസ് പരിശോധിക്കുന്നു

ഒട്ടാവ: കാനഡയിലെ ടൊറന്റോയില്‍ വാന്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റിയ സംഭവത്തില്‍ പത്ത് മരണം. 15 പേര്‍ക്ക് പരുക്കേറ്റു. വാടകക്കെടുത്ത വാന്‍ ഡ്രൈവ് ചെയ്തിരുന്ന 25കാരനായ അലെക് മിനാസിയാന്‍ എന്ന യുവാവിനെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമല്ല.

സംഭവത്തെ അതിഭീകരമായ ദുരന്തമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡ് വിശേഷിപ്പിച്ചു. പ്രതിയെ വളരെ വേഗം പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.