യുവരാജ് വിരമിക്കുന്നു

Posted on: April 25, 2018 6:10 am | Last updated: April 25, 2018 at 12:11 am

ന്യൂഡല്‍ഹി: 2019ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് ശേഷം യുവരാജ്‌സിംഗ് ക്രിക്കറ്റ് ലോകത്തോട് വിട പറയുന്നു. ഏകദിന ക്രിക്കറ്റില്‍ 14 സെഞ്ചുറിക്ക് ഉടമയായ യുവരാജ് കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി ഇന്ത്യന്‍ ടീം ജഴ്‌സിയണിഞ്ഞത്.

‘ഏതുതലത്തിലുള്ള ക്രിക്കറ്റായാലും ശരി, 2019 വരെ കളിക്കും. അതിനുശേഷം വിടപറയല്‍ പ്രഖ്യാപിക്കും. 2000 മുതല്‍ ഞാന്‍ അന്താരാഷ്ട്ര വേദിയിലുണ്ടെന്നും പത്തൊന്‍പത് വര്‍ഷത്തോളമായി കളിതുടങ്ങിയിട്ടെന്നും’ യുവരാജ് സിംഗ് പറഞ്ഞു.

36 കാരനായ യുവരാജ് സിംഗ് ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റും 304 ഏകദിനവും 58 ട്വന്റി20 മത്സരവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയോടെ 1900 റണ്‍സും ഏകദിനത്തില്‍ 8701 റണ്‍സും ട്വന്റി20യില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍കൂടിയായ ഈ ചണ്ഡീഗഢുകാരന്‍ ഏകദിനത്തില്‍ 111 വിക്കറ്റും ടെസ്റ്റില്‍ ഒന്‍പതും ട്വ20യില്‍ 28 വിക്കറ്റിനും ഉടമയാണ്.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ മികച്ച താരമായിരുന്നു യുവരാജ്.
ഐപിഎല്ലില്‍ കിംഗസ്് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് കളിക്കുന്നത്.