നിയന്ത്രണരേഖയില്‍ തിരിച്ചടിച്ച് ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: April 24, 2018 9:47 am | Last updated: April 24, 2018 at 9:57 pm

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻെറ ബങ്കറുകളും ഇന്ത്യൻ സെെന്യം തകർത്തു. പൂഞ്ച്, റജൗരി സെക്ടറുകളിലാണ് ഏറ്റുമുട്ടൽ നടന്നത്.