കർണാടകയിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും

Posted on: April 24, 2018 9:08 am | Last updated: April 24, 2018 at 9:08 am

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന് പൂർത്തിയാകും. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രമുഖ സ്ഥാനാർഥികൾ എല്ലാം ഇതിനകം പത്രിക നൽകിക്കഴിഞ്ഞു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും 27വരെ പത്രിക പിൻവലിക്കാം. അടുത്തമാസം 12ന് ഒറ്റ ഘട്ടമായാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15ന് ഫലം പ്രഖ്യാപിക്കും.