Gulf
എം എ യൂസുഫലിക്ക് അംഗീകാരം

അബുദാബി: യു എ ഇയിലെ കായിക രംഗത്ത് നല്‍കിയ സേവനങ്ങള്‍ക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിക്ക് രാജ്യത്തിന്റെ ആദരവ്. അബുദാബി എമിറേറ്റ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് എം എ യൂസുഫലിയെ ഉപഹാരം നല്‍കി ആദരിച്ചത്.
ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് യൂസുഫലി. അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ ഫാന്‍ റുമൈത്തി, ദേശീയ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെയും ജനറല്‍ അതോറിട്ടി ഓഫ് യൂത്ത് സ്‌പോര്‍ട്‌സ് വെല്‍ ഫെയര്‍ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍.