വരാപ്പുഴ കസ്റ്റഡി മരണം: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

Posted on: April 23, 2018 12:09 pm | Last updated: April 23, 2018 at 3:06 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ചെന്നിത്തല പറഞ്ഞു. പോലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് കസ്റ്റഡിമരണം. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.