Connect with us

International

ജപ്പാനിലെ ലോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

Published

|

Last Updated

തെക്കന്‍ ജപ്പാനിലെ ലോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍

ടോക്യോ: 250 വര്‍ഷത്തിനിടെ ആദ്യമായി തെക്കന്‍ ജപ്പാനിലെ ലോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ആകാശത്ത് കറുത്ത പുകയും ചാരവും മൂടിയതിനാല്‍ പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകാതെ അഗ്നിപര്‍വതം കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ ഏജന്‍സി (ജെ എം എ) അറിയിച്ചു. അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ അവശിഷ്ടങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

1768ലാണ് ലോ അഗ്നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. അതേസമയം, അഗ്നിപര്‍വത വിസ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. നാശനഷ്ടങ്ങള്‍ കുറക്കാന്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Latest