Connect with us

National

മോദി- ജിന്‍പിംഗ് കൂടിക്കാഴ്ച 27ന്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ഈ മാസം 27ന് കൂടിക്കാഴ്ച നടത്തും. മധ്യ ചൈനീസ് നഗരമായ വുഹാനില്‍ 27നും 28നുമായി നടക്കുന്ന ഉച്ചകോടിക്കിടെയാകും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി അറിയിച്ചു. ഇപ്പോള്‍ ചൈന സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു വാംഗ് യി.

ഷാംഗ്ഹായി സാഹകരണ കൗണ്‍സിലിലെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സുഷമയും എത്തിയത്. ഉഭയ കക്ഷി ബന്ധം ശക്തമാക്കുകയും തര്‍ക്ക വിഷയങ്ങളില്‍ സമവായമുണ്ടാക്കുകയുമാണ് മോദി- ജിന്‍പിംഗ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സി ജിന്‍പിംഗിന്റെ ക്ഷണപ്രകാരമാണ് മോദി വീണ്ടും ചൈനയില്‍ എത്തുന്നത്.