Connect with us

Gulf

ഫുജൈറയിലെ കാളപ്പോര് മലയാളികള്‍ക്കും ഹരമാകുന്നു

Published

|

Last Updated

ഫുജൈറയിലെ കാളപ്പോര്

ഫുജൈറ: കാളപ്പോര് മത്സരം മലയാളികള്‍ക്കും ഹരം പകരുന്നു. മത്സരം കാണാന്‍ ഫുജൈറയില്‍ ആഴ്ച തോറും എത്തുന്നത് നിരവധി മലയാളി കുടുംബങ്ങള്‍. എല്ലാ വെള്ളിയാഴ്ചകളിലുമാണ് കാണികളെ അമ്പരിപ്പിക്കുന്ന മത്സരം.

കോര്‍ണിഷ് റോഡിലെ വിശാലമായ സ്ഥലത്താണ് ഈ പരമ്പരാഗത മത്സരം. വൈകിട്ട് അഞ്ചോടെ ആരംഭിക്കുന്ന മത്സരം ഏഴുമണിയോടെ അവസാനിക്കും. രണ്ട് മണിക്കൂര്‍ നീളുന്ന മത്സരത്തില്‍ അണിനിരക്കുന്നത് നിരവധി കൂറ്റന്‍ കാളകള്‍. മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്കും ജനനിബിഢമാകും. സ്വദേശികള്‍ക്കൊപ്പം വിദേശികളും പോര് കാണാന്‍ ധാരാളമായി എത്തുന്നുണ്ട്. യു എ ഇയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മത്സരം വലിയ ആവേശം പകരുന്നുണ്ട്. ടെലിവിഷനിലും മറ്റും കാണാറുള്ള കാളപ്പോര് നേരില്‍ കാണാനായ സന്തോഷവുമായാണ് മലയാളികളുടെ മടക്കം. കുട്ടികള്‍ക്കും ഏറെ കൗതുകം പകരുന്നു. ഫുജൈറയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കൂറ്റന്‍ കാളകളെ പോരിനായി കൊണ്ടുവരുന്നത്.

 

Latest