വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു

Posted on: April 21, 2018 9:59 pm | Last updated: April 21, 2018 at 9:59 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ അറസ്റ്റിലായ എസ്‌ഐ ദീപക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ എസ്‌ഐ മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് ദീപക് തെളിവ് നശിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ദീപക് അറസ്റ്റിലായത്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.