തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയോടെ സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കോണ്‍ഗ്രസുമായി സഖ്യമില്ല ധാരണയാകാം എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണം. ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.