ഗൃഹനാഥന്റെ വീട് ആക്രമിച്ച സംഭവം: അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്

Posted on: April 21, 2018 4:02 pm | Last updated: April 22, 2018 at 11:10 am

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ഇവര്‍ക്കെതിരയുളള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി.

മരിച്ച ശ്രീജിത്തടക്കമുള്ളവര്‍ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. വീട് ആക്രമിച്ചതിന് ശേഷം വാസുദേവന്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് ശ്രീജിത്തിനേയും സഹോദരന്‍ എന്നിവരടക്കം ഒമ്പത് പ്രതികളെ പോലീസ് പിടികൂടിയത്. ഇതില്‍ ഏഴ് പേരും പ്രതികളല്ലെന്നാണ് പോലീസ് പറയുന്നു.