Connect with us

Kerala

വാട്‌സാപ്പ് ഹര്‍ത്താല്‍: അറസ്റ്റ് ഭയന്ന് യുവാക്കള്‍ നാടുവിടുന്നു

Published

|

Last Updated

മഞ്ചേരി: തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ പങ്കെടുത്ത യുവാക്കള്‍ പലരും പോലീസിന് പിടി കൊടുക്കാതെ മുങ്ങിയതായി വിവരം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നില്ലെന്ന വിവരം ലഭിച്ചതോടെയാണ് പലരും മുങ്ങിയത്.

ഹര്‍ത്താലിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തി കുരുക്കിലകപ്പെട്ട അണികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മടിക്കുന്നതാണ് യുവാക്കള്‍ക്ക് വിനയാകുന്നത്. അറസ്റ്റിലാവുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും പ്രത്യേക വിംഗ് തന്നെ പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം കാശ്മീര്‍ കത്വ ബാലികയുടെ ഫോട്ടോയും മറ്റും പ്രചരിപ്പിച്ചവരെയും നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ മഞ്ചേരിയില്‍ ഹര്‍ത്താല്‍ സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി.
മഞ്ചേരി മേലാക്കം ആക്കല മുഹമ്മദ് മുസ്തഫ (36), നെല്ലിപ്പറമ്പില്‍ അണ്ടിക്കാട്ടില്‍ ധനൂപ് (21), മേലാക്കം എം പി രാജേഷ് (21), എടവണ്ണ പത്തപ്പിരിയം കൊട്ടേക്കോടന്‍ അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്.

 

Latest