Connect with us

International

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി ഉത്തര കൊറിയ

Published

|

Last Updated

സിയൂള്‍: ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചതായി ഉത്തരകൊറിയ. ബാലിസ്റ്റിക് മിസൈലുകള്‍ ഇനി പരീക്ഷിക്കില്ലെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയുടെ മുന്നോടിയായാണ് തീരുമാനം.യുഎസ് അടക്കം ലോക രാജ്യങ്ങള്‍ ഉത്തരകൊറിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആണവശക്തിയിലു് മിസൈല്‍ സാങ്കേതി വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും അതിനാല്‍ ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും കിം ജോംഗ് ഉന്‍ അറിയിച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വെള്ളിയാഴ്ചയാണ് ഇരു കൊറിയകളും തമ്മിലുള്ള ഉച്ചകോടി നടക്കുന്നത്. ഇതിന് മുന്നോടിയായി ഉത്തര – ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ ഹോട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നു.

 

Latest