Connect with us

Kerala

മകളെ പീഡിപ്പിച്ച സിദ്ധവൈദ്യന് 17 വര്‍ഷം കഠിന തടവും പിഴയും

Published

|

Last Updated

കൊല്ലം: മകളെ പീഡിപ്പിച്ചതിന് സിദ്ധവൈദ്യന് 17 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും കോടതി വിധിച്ചു. പൂയപ്പള്ളി വില്ലേജില്‍ നെടുമങ്ങാട് ഭാഗം അന്നപൂര്‍ണ്ണ മഠത്തില്‍ സേതുനാഥിനെ ആണ് ശിക്ഷിച്ചത്.

14 വയസുള്ള മകളെ തുടച്ചയായി ലൈംഗിക ആക്രമണത്തിന് വിധേയയാക്കിയതാണ് പ്രതിക്കെതിരേയുള്ള കുറ്റം. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള നിയമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം.

ഒരു ലക്ഷം രൂപ പിഴയും 11ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ഉള്‍പ്പടെ ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും പോക്‌സോ പ്രത്യേക കോടതി ജഡ്ജി ഇ ബൈജുവാണ് വിധി പ്രസ്താവിച്ചത്. ഒപ്പം താമസിച്ചിരുന്ന മകളോടുള്ള പ്രതിയുടെ പെരുമാറ്റത്തിലും സ്വാഭാവത്തിലും സംശയം തോന്നിയ നാട്ടുകാര്‍ അടുത്തുള്ള ആംഗന്‍വാടി ടീച്ചറുമായി വിവരം പങ്കുവച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചീഫ് ജന്റര്‍ റിസോഴ്‌സ് പേഴ്‌സനും വനിതാ പോലിസും കുട്ടിയുടെ മൊഴി വാങ്ങുകയായിരുന്നു. ഡോക്ടറെ കൊണ്ട് കുട്ടിയെ പരിശോധിപ്പിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൂയപ്പള്ളി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി 17 സാക്ഷികളെയും വിസ്തരിച്ച് 14 രേഖകളും ഹജരാക്കി. പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ പി ജബ്ബാര്‍, അഡ്വ. ജി സുഹോത്രന്‍, അഡ്വ. അമ്പിളി ജബ്ബാര്‍ എന്നിവര്‍ ഹാജരായി.