കുരുതി തുടരുന്നു; യുപിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു

Posted on: April 20, 2018 10:50 am | Last updated: April 20, 2018 at 7:43 pm

ലക്‌നോ: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നതാണ് ഒടുവിലെ സംഭവം. പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പ് ഇറ്റ ജില്ലയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കഴുത്തുഞെരിച്ച് കൊന്നിരുന്നു. സംഭവത്തില്‍ 19കാരനായ സോനു ജാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് ടെന്റ് കെട്ടാനുള്ള കരാറെടുത്തയാളാണ് സോനു.

വിവാഹ ചടങ്ങിനിടെ കാണാതായ പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായ നിലയില്‍ സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തുകയായിരുന്നു.