കാര്‍ കടയിലേക്ക് ഇടിച്ചുകയറി യുവതിക്ക് പരുക്ക്

Posted on: April 19, 2018 9:26 pm | Last updated: April 19, 2018 at 9:26 pm
ഖോര്‍ഫുകാനില്‍ കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം

ഖോര്‍ഫുകാന്‍: നിയന്ത്രണം വിട്ട കാര്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചുകയറി വാഹനമോടിച്ച സ്വദേശി വനിതക്ക് ഗുരുതര പരുക്ക്.
ഖോര്‍ഫുകാന്‍ ശൈഖ് ഖാലിദ് സ്ട്രീറ്റില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള അല്‍ തമാം ഫര്‍ണിച്ചര്‍ കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇരുപത്തിയേഴുകാരി ഓടിച്ചിരുന്ന വാഹനത്തിന്റെ ഇടതുവശത്തുകൂടി മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി തന്റെ വാഹനം വെട്ടിത്തിരിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഉച്ചക്ക് 12.15ഓടെയാണ് അപകടം. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ഖോര്‍ഫുകാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ മുന്‍ഭാഗം പകുതിയോളം തകര്‍ന്നിട്ടുണ്ട്.