Connect with us

National

നീറ്റ് എക്‌സാമിന് ഹിജാബ് ധരിക്കാമെന്ന് സി ബി എസ് ഇ

Published

|

Last Updated

ന്യൂഡല്‍ഹി: നീറ്റ് എക്‌സാമിന് ഹിജാബ്, ബുര്‍ഖ ഉള്‍പ്പെടെയുള്ളവ ധരിക്കാമെന്ന് സി ബി എസ് ഇ. എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷക്ക് മുമ്പായി പുറത്തിറക്കിയ വേഷവിധാന നിര്‍ദ്ദേശങ്ങളിലാണ് ഹിജാബ് ഉള്‍പ്പടെയുള്ളവ ധരിക്കാമെന്ന് സി ബി എസ് ഇ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ പരീക്ഷക്ക് ഒരു മണിക്കൂര്‍ മുമ്പേ ഹാജരാവണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം നീറ്റ് എക്‌സാമിന് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ പുകഞ്ഞിരുന്നു.

ഹിജാബ് ധരിക്കാത്ത വിദ്യാര്‍ഥികള്‍ ഇളം നിറത്തിലുള്ള ഹാഫ്‌കൈ വസ്ത്രങ്ങള്‍ ധരിച്ചാണ് പരീക്ഷക്കിരിക്കേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ലെന്നും സി ബി എസ് ഇ നിര്‍ദ്ദേശിക്കുന്നുണ്ട്. 2017ല്‍ ലെ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. നിര്‍ദ്ദേശങ്ങളില്‍ ഹിജാബിന്റെ വിഷയത്തില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂ.

അടുത്തമാസം 6ന് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയ ഉപകരണങ്ങളൊന്നും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ഇവയൊന്നും ഹാളില്‍ അനുവധിക്കുകയില്ലെന്നും സി ബി എസ് ഇ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.