Connect with us

National

കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് 10ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി പിരിക്കുന്ന ഫണ്ടിലേക്ക് പണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

പെണ്‍കുട്ടിയുടെ പേരും ചിത്രവും നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ആക്ടിംഗ് ജസ്റ്റിസ് ഗീത മിത്തല്‍ ചീഫ് ജസ്റ്റിസ് സി.ഹരി ശങ്കര്‍ എന്നിവര്‍ സ്വമേധയ കേസെടുത്തിരുന്നു. മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റചട്ടത്തിന്റെ സെക്ഷന്‍ 23, പോസ്‌കോ ആക്ടിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കോടതിയുടെ നടപടി. ബലാത്സംഗത്തിലെ ഇരയുടെ പേര് വെളുപ്പെടുത്തിയാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ബക്കര്‍വാല്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മേഖലയിലെ ക്ഷേത്രത്തിനടുത്തുവെച്ച് പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Latest