സംസ്ഥാനത്ത് മൂന്ന് സൈബര്‍ സ്റ്റേഷനുകള്‍

Posted on: April 16, 2018 9:00 pm | Last updated: April 17, 2018 at 12:02 am

തിരുവനന്തപുരം: എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപവത്കരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (ആകെ 54) സൃഷ്ടിക്കും.

സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി ആര്‍ സെഡ്) ക്ലിയറന്‍സിനുള്ള പരിശോധനാ ഫീസില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.