ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
കേസ് നല്‍കുമ്പോള്‍ തോമസ് ചാണ്ടി സംസ്ഥാന മന്ത്രിയായിരുന്നുവെന്നും ഇപ്പോള്‍ മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ച് ഹൈക്കോടതി കേസുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വാദം അംഗീകരിച്ച സുപ്രീം കോടതി തോമസ് ചാണ്ടിയുടെ ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.