Connect with us

Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനുനയത്തിന്റെ പാതയിലേക്ക് ;സമരം തീര്‍ന്നേക്കും

Published

|

Last Updated

തിരുവനന്തപുരം: അനശ്ചിതകാല സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍നിന്നും പിന്‍വാങ്ങാനൊരുങ്ങുന്നതായി സൂചന. മൂന്ന് ഡോക്ടര്‍മാരുള്ള എഫ് എച്ച് സികളില്‍ വൈകുന്നേരം വരെ ഒ പി പ്രവര്‍ത്തിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സര്‍ക്കാറിനെ വാക്കാല്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇത് വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും അറിയുന്നു.

സമരത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുകയും സമരക്കാര്‍ക്കെതിരെ വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അനുനയ പാതയിലേക്ക് തിരിയുകയായിരുന്നുവേണം കരുതാന്‍. തുടര്‍ച്ചയായ നാലാം ദിവസത്തിലേക്കാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം കടന്നിരിക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണം കൂട്ടാതെ ഒപി സമയം ദീര്‍ഘിപ്പിച്ചതിനെതിരെയാണ് മെഡിക്കല്‍ കോളജിലെതൊഴികെയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ച് സമരം നടത്തുന്നത്.

Latest