വയനാട്ടില്‍ ആദിവാസി വ്യദ്ധ ചികിത്സകിട്ടാതെ മരിച്ചു

Posted on: April 16, 2018 2:21 pm | Last updated: April 16, 2018 at 2:21 pm

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി വ്യദ്ധ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ(61)യാണ് മരിച്ചത്.

മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സ നല്‍കാതെ മടക്കി അയക്കുകയായിരുന്നുവെന്ന് ചപ്പയുടെ ബന്ധുക്കള്‍ ആരോപിച്ചു.